ലവ്ജിഹാദിനെതിരെ നിയമം; ഇരകൾക്ക് ജീവനാംശം, പുതിയ കരട് നിയമം മധ്യപ്രദേശ് സർക്കാർ ഇന്ന് ചർച്ച ചെയ്യും

ഭോപ്പാൽ: ലവ്ജിഹാദിനെതിരായുള്ള പുതിയ കരട് നിയമം ചർച്ച ചെയ്യുന്നതിനായി മധ്യപ്രദേശ് സർക്കാർ ഇന്ന് യോഗം ചേരും. ഡിസംബർ 28 ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ശീതകാല സെഷൻ ചേരുന്നതിന് മുന്നോടിയായാണ് ശനിയാഴ്ച പ്രത്യേക കാബിനറ്റ് സെഷൻ.

നിർബന്ധിത മതപരിവർത്തനത്തിനിരയായ സ്ത്രീകൾക്ക് ജീവനാംശം അല്ലെങ്കിൽ പരിപാലനം ഉറപ്പാക്കുക, അത്തരം വിവാഹങ്ങൾ അസാധുവായതായി പ്രഖ്യാപിക്കുക തുടങ്ങിയ കാര്യങ്ങളിൽ ബില്ലിൽ വ്യവസ്ഥകളുണ്ടാകുമെന്നാണ് വിവരം. നേരത്തേ കരട് ഡിസംബർ 22 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നുെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

നിയമസഭ പാസാക്കുന്നതോടെ പുതിയ നിയം പ്രാബല്യത്തിൽ വരും. ഇതോടെ ഇതുവരെ തുടർന്ന 1968ലെ 'മധ്യപ്രദേശ് ധർമ്മ സ്വതന്ത്ര്യ അധിനിയം' ഇല്ലാതാവും. 1968 ലെ നിയമം കാലഹരണപ്പെട്ടതാണെന്നും നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് കഴിഞ്ഞ 50 വർഷത്തെ അനുഭവത്തിന്‍റെ വെളിച്ചത്തിൽ പുനർനിർമ്മിക്കുകയാണെന്നുമാണ് ബി.ജെ.പി സർക്കാറിന്‍റെ വാദം.

പുതിയ ബില്ലിന് കീഴിൽ, നിർബന്ധിത മതപരിവർത്തനത്തിന് കുറഞ്ഞത് അഞ്ച് വർഷം വരെ തടവ്, അല്ലെങ്കിൽ ജീവപര്യന്തം തടവ് വരെ ലഭിക്കും, പരിവർത്തനം ചെയ്ത വ്യക്തി പ്രായപൂർത്തിയാകാത്തയാളോ അല്ലെങ്കിൽ പട്ടികജാതിയിൽ നിന്നോ പട്ടികവർഗത്തിൽ നിന്നോ ആണെങ്കിൽ മൂന്ന് വർഷം അല്ലെങ്കിൽ കുറഞ്ഞത് 50,000 രൂപ പിഴ ഒടുക്കേണ്ടി വരും.

Tags:    
News Summary - MP Govt debates its version of love jihad law today, includes alimony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.