സെക്സ് വര്‍ക്കേഴ്സിന്‍െറ പേരില്‍ `ഉരുണ്ട് കളിച്ച്' ബി.ജെ.പിസര്‍ക്കാര്‍

മധ്യപ്രദേശ് സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ പരിഗണനാലിസ്റ്റില്‍ സെക്സ് വര്‍ക്കേഴ്സിനെപ്പെടുത്തിയത് വിവാദമായി. തുടര്‍ന്ന്, അച്ചടി പിശകാണെന്ന് പറഞ്ഞ് സലൂണ്‍ വര്‍ക്കേഴ്സെന്നാക്കിമാറ്റി തടിയൂരി. സെക്സ് വര്‍ക്കേഴ്സിനു പരിഗണന നല്‍കിയതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് രംഗത്തത്തെിയിരുന്നു.

`ബി.ജെ.പി നേതാക്കളുടെ ആവശ്യപ്രകാരമാണോ ലൈഗിക തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതെന്ന വിമര്‍ശനവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് രംഗത്തത്തെി. സാമൂഹിക മാധ്യമങ്ങളില്‍ ഈ വിഷയം ചര്‍ച്ചയായിരുന്നു. മധ്യപ്രദേശ് ആരോഗ്യവിഭാഗം വാക്സിനു പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തെ ചൂണ്ടി കാണിച്ച് ലിസ്റ്റ് പുറപ്പെടുവിച്ചിരുന്നു.

ഇതുപ്രകാരം ലൈംഗിക തൊഴിലാളികള്‍ക്കു പുറമെ, പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍, ഗ്യാസ് സിലിണ്ടര്‍ വിതരണക്കാര്‍, പലചരക്ക് കടയുടമകള്‍, കെമിസ്റ്റ്സ്, ബാങ്കര്‍മാര്‍, അധ്യാപകര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാളുകള്‍, ഹോട്ടലുകള്‍, റെസ്റ്റോന്‍റുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളുമാണുണ്ടായിരുന്നത്.

Tags:    
News Summary - MP govt changes sex workers to salon workers citing typing error in vaccine priority list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.