വീട്ടുകാരുമായി തർക്കം; പിഞ്ചു കുഞ്ഞിനെ അമ്മ ഒന്നാം നിലയിൽ നിന്ന്​ താഴേക്കെറിഞ്ഞു Video

ന്യൂഡൽഹി: ഭർതൃവീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന്​ യുവതി ഉറങ്ങിക്കടന്ന മകനെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്കെറിഞ്ഞു. തലക്കും മുഖത്തും ഗുര​ുതര പരിക്കേറ്റ രണ്ടുവയസുകാരൻ അൻഷു എയിംസ്​ ആശുപത്രിയിൽ ചികിത്​സയിലാണ്​.

സോനു ഗുപ്​ത(26) ആണ്​ പിഞ്ചുകുഞ്ഞിനെ ക്രൂര പീഡനത്തിനിരയാക്കിയത്​​. ബിസിനസുകാരനായ ഭർത്താവ്​ നിതിൻ ഗുപ്​തയു​െട പരാതിയിൽ പൊലീസ്​ കൊലക്കുറ്റത്തിന്​ കേസെടുത്തിട്ടുണ്ട്​. എന്നാൽ ഇതുവരെയും സോനുവിനെ അറസ്​റ്റ്​ ചെയ്​തിട്ടില്ല.

വീട്ടിൽ നിതിൻ ഗുപ്​ത സ്​ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ്​ സോനുവി​​െൻറ ക്രൂരത പതിഞ്ഞത്​. സോനുവി​​െൻറ മൃഗീയ പെരുമാറ്റം തെളിയിക്കുന്നതിന്​ താൻ സ്​ഥാപിച്ചതാണ്​ ക്യാമറയെന്ന്​ ഭർത്താവ്​ പറഞ്ഞു. 

കട്ടിലിലിരുന്ന്​ സോനു ഭർതൃമാതാപിതാക്കളോട്​ ദേഷ്യത്തോടെ പെരുമാറുന്നതും ത​​െൻറ അടുത്ത്​ കിടന്നുറങ്ങുന്ന കുഞ്ഞിനെ എടുത്ത്​ കോണിപ്പടികളിലൂടെ താഴേക്കിടുന്നതും ദൃശ്യത്തിലുണ്ട്​. നിതിൻ ഗുപ്​തയു​െട മാതാപിതാക്കൾ കുഞ്ഞിനെ രക്ഷിക്കാൻ ഒാടിയിറങ്ങുന്നതും കാണാം.  ജനുവരി 24നാണ്​ നിതിൻ ഗുപ്​തയു​െട പരാതി പൊലീസിന്​ ലഭിക്കുന്നത്​. പരാതി അന്വേഷിച്ച്​ വരികയാ​െണന്ന്​ പൊലീസ്​ അറിയിച്ചു. 

 

Tags:    
News Summary - Mother Throws 2-Year-Old Down Stairs During Fight With In-Laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.