കോൺഗ്രസി​െൻറ ഒാൺലൈൻ പ്രചരണ ചുമതല ഇനി കന്നഡ നടി രമ്യക്ക്​

ന്യൂഡൽഹി: കന്നഡ നടിയും എം.പിയ​ുമായ രമ്യ(34) കോൺഗ്രസി​​​​െൻറ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ തലപ്പത്തേക്ക്​. സാമൂഹിക മാധ്യമങ്ങളുടെയും ​െഎ.ടിയുടെയും ചുമതല മാണ്ഡ്യ എം.പിയായ രമ്യക്ക്​ നൽകാനാണ്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം.

അഞ്ചു വർഷമായി​ കോൺഗ്രസി​​​​െൻറ െഎ.ടി വിഭാഗം ചുമതല വഹിക്കുന്ന ദീപിന്ദർ ഹൂഡ(39) നെ മാറ്റിയാണ്​ രമ്യയെ നിയമിക്കുന്നത്​. ഒാൺലൈൻ രംഗത്ത്​ കോൺഗ്രസി​​​​െൻറ അവസ്​ഥ പരിതാപകരമാണെന്ന്​ കണ്ടാണ്​ ചുമതലക്കാരനെ മാറ്റുന്നതെന്നാണ്​ റിപ്പോർട്ട്​. 

ട്വിറ്ററിൽ 4,83,000 ഫോളോവേഴ്​സാണ്​ രമ്യക്കുള്ളത്​. എന്നാൽ ഇവരു​ടെ പുതിയ ചുമതലയെ കുറിച്ച്​ ഒൗദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ല.
 

Tags:    
News Summary - For More Aggressive Online Brand, Congress Vice President Rahul Gandhi Makes New Choice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.