Posted On
date_range Updated On
date_range പുതുവത്സര രാവിൽ കൊൽക്കത്തയിൽ അറസ്റ്റിലായത് 3,678 പേർ
കൊൽക്കത്ത: പുതുവത്സര രാവിൽ കൊൽക്കത്തയിൽ അറസ്റ്റിലായത് 3,678 പേർ. മോശം പെരുമാറ്റം, മദ്യപിച്ചുള്ള വാഹനമോടിക ്കൽ, ട്രാഫിക് നിയമങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇതിൽ 148 പേരെ ജാമ്യമില്ല കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 531 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായപ്പോൾ 654 പേർ മൂന്നു പേരുമായി ഇരുചക്രവാഹനം വാഹമോടിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴാഴ്ച 18 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കാണാതെ പോയ 14 മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. അനധികൃത മദ്യവും കഞ്ചാവും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.