മൊ​ത്ത​വി​ല പ​ണ​പ്പെ​രു​പ്പം 9.92 ശ​ത​മാ​ന​മാ​യി; ചി​ല്ല​റ​വി​ല പ​ണ​പ്പെ​രു​പ്പം 4.82 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ഇ​ന്ധ​നം എ​ന്നി​വ​യു​ടെ വി​ല ഉ​യ​ർ​ന്ന​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്ത​വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം ആ​ഗ​സ്റ്റി​ൽ 9.92 ശ​ത​മാ​ന​മാ​യി.

ജൂ​ലൈ​യി​ൽ ഇ​ത് 9.78 ശ​ത​മാ​ന​മാ​യി​രു​ന്നു. 2022-23 അ​ടി​സ്ഥാ​ന​വ​ർ​ഷ​മാ​യു​ള്ള പു​തി​യ മൊ​ത്ത​വി​ല സൂ​ചി​ക പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ചി​ല്ല​റ​വി​ല പ​ണ​പ്പെ​രു​പ്പം ആ​ഗ​സ്റ്റി​ൽ 4.82 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. ജൂ​ലൈ​യി​ൽ ഇ​ത് 4.45 ശ​ത​മാ​ന​മാ​യി​രു​ന്നെ​ന്ന് ദേ​ശീ​യ സ്ഥി​തി​വി​വ​ര ഓ​ഫി​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം ജൂ​ലൈ​യി​ലെ 5.52 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ആ​ഗ​സ്റ്റി​ൽ 5.95 ശ​ത​മാ​ന​മാ​യി. 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ശ​രാ​ശ​രി ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം അ​ഞ്ചു​ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്റെ വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ കോ​ൺ​ഗ്ര​സ് രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന കോ​ടി​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.

Tags:    
News Summary - WPI Inflation At 9.92%, Retail At 4.82% In August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.