സംസ്ഥാനങ്ങളിലൂടെ രാജ്യം ഏക സിവിൽ കോഡിലേക്ക്; നിലപാട് വ്യക്തമാക്കാതെ എൻഡിഎ ഘടക കക്ഷികൾ

ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി-എൻ.ഡി.എ സംസ്ഥാനങ്ങളെല്ലാം ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയോടെ സംസ്ഥാനങ്ങളിലൂടെ രാജ്യമൊട്ടുക്കും ഏക സിവിൽകോഡ് നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ അജണ്ടയെന്ന് വ്യക്തമായി.

കേന്ദ്ര നിയമത്തിനുപകരം സംസ്ഥാന നിയമം കൊണ്ടുവന്ന് രാജ്യമൊട്ടുക്കും ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. എന്നാൽ, നിരവധി ബി.ജെ.പി മുഖ്യമന്ത്രിമാർ അമിത് ഷായെ പിന്തുണച്ചു. എൻ.ഡി.എ ഘടക കക്ഷികൾ നിലപാട് വ്യക്തമാക്കാനിരിക്കേ വിഷയം ചർച്ച ചെയ്യാൻ അമിത് ഷായെ കാണുമെന്ന് കേന്ദ്രത്തിലും ബിഹാറിലും എൻ.ഡി.എ ഘടകകക്ഷിയായ ജനതാദൾ-യു അറിയിച്ചു.

രാമക്ഷേത്ര നിർമാണത്തിനും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനുമൊപ്പം ആർ.എസ്.എസ് പ്രത്യയശാസ്ത്രപരമായി നടപ്പാക്കാൻ ആഗ്രഹിച്ചിരുന്ന ഏക സിവിൽ കോഡ് പാർലമെൻറിൽ നിയമ നിർമാണം നടത്തി ദേശീയതലത്തിൽ നടപ്പാക്കാനാവില്ലെന്ന് കണ്ടതോടെയാണ് സംസ്ഥാന നിയമസഭകളിലൂടെ ബി.ജെ.പി നടപ്പാക്കിത്തുടങ്ങിയത്.

പല സംസ്ഥാനങ്ങളിലും തങ്ങൾ ഏക സിവിൽ കോഡ് കൊണ്ടുവന്നുവെന്നും ബി.ജെ.പി, എൻ.ഡി.എ സർക്കാറുകൾ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് കൊണ്ടുവരുമെന്നുമാണ് അമിത് ഷാ മുംബൈയിൽ പറഞ്ഞത്. പാർലമെന്റിൽ ബിൽ കൊണ്ടുവന്ന് രാജ്യത്തൊട്ടാകെ ഏകീകൃത നിയമം നടപ്പാക്കുന്നതിന് ബി.ജെ.പിക്ക് നിരവധി തടസ്സങ്ങളുണ്ട്.

തങ്ങൾ ലക്ഷ്യമിടുന്ന ന്യൂനപക്ഷ സമുദായങ്ങൾക്കപ്പുറം ഹിന്ദുക്കളുടെ കൂട്ടത്തിലെണ്ണുന്ന വ്യത്യസ്ത ജാതി വർഗ ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങളെയും ബാധിക്കും. പാർലമെന്റിൽ നിയമനിർമാണം നടത്തുമ്പോൾ നൂറുകണക്കിന് സാമൂഹിക വിഭാഗങ്ങളുടെ വ്യക്തി നിയമങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് പഠിച്ച് നിയമമുണ്ടാക്കുകയെന്നത് ബി.ജെ.പിക്ക് ദുഷ്കരമായി തോന്നി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങൾ ഈ നിലക്ക് ഏക സിവിൽ കോഡിനുള്ള വലിയ പ്രതിബന്ധമായി നിൽക്കുകയും ചെയ്തിരുന്നു.

അതോടെയാണ് ഈ അജണ്ട ഉത്തരാഖണ്ഡിൽനിന്ന് നടപ്പാക്കാൻ ബി.ജെ.പി തുനിഞ്ഞിറങ്ങിയത്. ഉത്തരാഖണ്ഡ് മോഡൽ ഏക സിവിൽ കോഡ് മാതൃകയാക്കുമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രയ ഹൊസബാലെ രണ്ടുവർഷം മുമ്പേ വ്യക്തമാക്കുകയും ചെയ്തു.

അവിടെ അത് നടപ്പിലാക്കുന്നത് പഠിക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷയായി നിയോഗിച്ച മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയെ തന്നെ മറ്റു ചില ബി.ജെ.പി സംസ്ഥാനങ്ങളും ഇതേ പഠനത്തിന് ഏൽപിച്ച് ഉത്തരാഖണ്ഡ് മാതൃക പിന്തുടരുകയാണ്. അതിനി 21 സംസ്ഥാനങ്ങളിലും അനുവർത്തിക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.

അമിത് ഷായെ കാണാൻ ജെ.ഡി-യു നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജെ.​ഡി-​യു നേ​താ​ക്ക​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ കാ​ണും. പാ​ർ​ട്ടി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജ​യ് ഝാ ​അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. ലോ​ക്‌​സ​ഭ​യി​ൽ 12 എം.​പി​മാ​രു​ള്ള ജെ.​ഡി (യു) ​ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തി​ലെ നി​ർ​ണാ​യ​ക ഘ​ട​ക​ക​ക്ഷി​യാ​ണ്. നി​തീ​ഷ് കു​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ർ​ട്ടി ബി​ഹാ​റി​ൽ ബി.​ജെ.​പി​യു​മാ​യി അ​ധി​കാ​രം പ​ങ്കി​ടു​ന്നു​ണ്ട്. അ​തേ സ​മ​യം ബി.​ജെ.​പി​യു​ടെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യ രാ​ഷ്‍ട്രീ​യ നി​ല​പാ​ട് പു​ല​ർ​ത്താ​ൻ ക​ഴി​യു​ന്നു​ണ്ടോ​യെ​ന്ന് എ.​ഐ.​എം.​ഐ.​എം പ്ര​സി​ഡ​ന്‍റ് അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി എം.​പി ചോ​ദി​ച്ചു.

ഏ​ക സി​വി​ൽ കോ​ഡ് അ​നി​വാ​ര്യ​മോ അ​ഭി​ല​ഷ​ണീ​യ​മോ അ​ല്ലെ​ന്ന് എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ നി​യ​മി​ച്ച നി​യ​മ​കാ​ര്യ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് എ​ക്‌​സ് പോ​സ്റ്റി​ൽ ഉ​വൈ​സി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വ് അ​തി​ന്‍റെ ബ​ഹു​സ്വ​ര​ത​യാ​ണ്. ഏ​ക സി​വി​ൽ കോ​ഡ് എ​ന്ന​ത് ഹി​ന്ദു നി​യ​മം ഹി​ന്ദു​ക്ക​ൾ അ​ല്ലാ​ത്ത​വ​രി​ൽ അ​ടി​ച്ചേ​ൽ​പി​ക്ക​ലാ​ണ്. മു​സ്‍ലിം​ക​ളും ഹി​ന്ദു​ക്ക​ളും ത​മ്മി​ൽ സ്വ​ത്ത് വി​ൽ​പ​ന നി​രോ​ധി​ക്കു​ന്ന അ​സ്വ​സ്ഥ മേ​ഖ​ലാ നി​യ​മം ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ത​ന്നെ ന​ട​പ്പാ​ക്കു​മ്പോ​ൾ ഏ​ക സി​വി​ൽ കോ​ഡ് കൊ​ണ്ടു​വ​രാ​നു​ള്ള താ​ൽ​പ​ര്യം വി​രോ​ധാ​ഭാ​സ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് സ്വാ​ഗ​തം ചെ​യ്തു. രാ​ജ്യ​ത്ത് സ്ത്രീ-​പു​രു​ഷ അ​സ​മ​ത്വ​വും വി​വേ​ച​ന​വും ഇ​ല്ലാ​താ​ക്കു​ന്ന​തി​ൽ അ​തൊ​രു നാ​ഴി​ക​ക്ക​ല്ലാ​കു​മെ​ന്ന് വി.​എ​ച്ച്.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - All NDA States To Implement UCC Before 2029 Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.