സി. ജോസഫ് വിജയ്
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ; ആരാധകർക്കെതിരെ പൊലീസിൽ പരാതി
ചെന്നൈ: വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈ ആർ.കെ. നഗറിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെയും അദ്ദേഹത്തിന്റെ ജനപ്രിയ ചിത്രമായ 'ഗില്ലി'യുടെയും മാതൃകയിലുള്ള വിനായക വിഗ്രഹങ്ങൾ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. 2004ൽ പുറത്തിറങ്ങി വിജയ ചിത്രം 'ഗില്ലി' യിലെ കഥാപാത്രങ്ങളെയും രംഗങ്ങളെയും അടിസ്ഥാനമാക്കിയാണ് വിഗ്രഹങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, തെരഞ്ഞെടുപ്പിൽ സൈക്കിളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വിജയ്‌യുടെ രൂപത്തിലും വിഗ്രഹങ്ങൾ നിർമിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് പൊലീസിൽ പരാതി ലഭിച്ചത്.
അതേസമയം, വിനയക ചതുർഥിയോടനുബന്ധിച്ച് തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രി വിജയും ജനങ്ങൾക്ക് ആശംസകൾ നേർന്നു. 'വിഘ്നേശ്വരൻ എല്ലാവർക്കും അറിവും സമാധാനവും നല്ല ആരോഗ്യവും വിജയവും നൽകി അനുഗ്രഹിക്കട്ടെ. ഈ വിശുദ്ധ ഉത്സവം നമ്മുടെ ഐക്യവും സൗഹാർദ്ദവും ശക്തിപ്പെടുത്തട്ടെയെന്നും, പുരോഗതിയുള്ള തമിഴ്‌നാടിനും വിക്ഷിത് ഭാരതിനും വേണ്ടി കൂട്ടായി പ്രവർത്തിക്കാൻ നമ്മെ ഇത് പ്രചോദിപ്പിക്കട്ടെയെന്നും' ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേർ ആശംസിക്കുന്നു.
'ഈ വിശുദ്ധ ദിനത്തിൽ ആരംഭിക്കുന്ന എല്ലാ നല്ല കാര്യങ്ങളും വിനായകന്റെ കൃപയാൽ മനോഹരമായി പൂർത്തീകരിക്കപ്പെടട്ടെയെന്നും, പുതിയ പ്രതീക്ഷകൾ തളിരിടട്ടെയെന്നും, എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും സമൃദ്ധിയും നിറയട്ടെയെന്നും' മുഖ്യമന്ത്രി വിജയ് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.