ഏക സിവിൽ കോഡിനെ പിന്തുണക്കില്ലെന്ന് മേഘാലയ മുഖ്യമന്ത്രി

ഗുവാഹത്തി: ഏക സിവിൽ കോഡിനെ പിന്തുണക്കില്ലെന്ന് മേഘാലയ മുഖ്യമന്ത്രി കൊർണാട് സാഗ്മ. മേഘാലയയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊർണാട് സാഗ്മയുടെ പ്രസ്താവന. നിയമം മേഘാലയയിലെ ജനങ്ങളുടെ സംസ്കാരത്തെയും ജീവിതരീതിയെയും ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

'നിമയം മേഘാലയയിലെ ജനങ്ങളുടെ സംസ്കാരത്തെയും ജീവിതരീതിയെയും ബാധിക്കരുത്. ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ഏക സിവിൽ കോഡ് നാഷണൽ പീപ്പിൾസ് പാർട്ടിക്ക് അഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്ന് വ്യക്തമാണ്.' - കൊർണാട് സാഗ്മ പറഞ്ഞു. ഏക സിവിൽ കോഡിന് മേഘാലയയുടെ സാംസ്കാരിക സമ്പ്രദായങ്ങളെ മാറ്റുന്നതാണെങ്കിൽ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. 

Tags:    
News Summary - Months Ahead Of Assembly Polls, Meghalaya Chief Minister Opposes Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.