മധുരയിൽ ക്ഷേത്രത്തിലെത്തിയ ഭക്തന്‍റെ 20 ലക്ഷം വില വരുന്ന ആഭരണങ്ങൾ കുരങ്ങ് തട്ടിപ്പറിച്ചു

മധുര: മധുര വൃന്ദാവൻ ക്ഷേത്രത്തിലെത്തിയ ഭക്തന്‍റെ 20 ലക്ഷം വില വരുന്ന ആഭരണങ്ങളടങ്ങിയ പഴ്സ് കുരങ്ങൻ തട്ടിയെടുത്തു. ഉത്തർപ്രദേശ് അലിഗഢ് സ്വദേശിയുടെ പഴ്സാണ് തട്ടിയെടുത്തത്.

കുരങ്ങന്‍റെ കൈയിൽ നിന്നും പഴ്സ് തിരിച്ച് വാങ്ങാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കൂറുകളുടെ പരിശോധനക്ക് ശേഷം കുറ്റിക്കാട്ടിൽ നിന്ന് പഴ്സ് കണ്ടെടുത്തു.

ആഭരണങ്ങൾ പഴ്സിൽ തന്നെയുണ്ടായിരുന്നു. കുടുംബത്തിന് കൈമാറി. വൃന്ദാവൻ ക്ഷേത്ര പരിസരത്ത് കുരങ്ങുകളുടെ ശല്യം വളരെ കൂടുതലാണ്.

Tags:    
News Summary - monkey-snatched-devotees-purse-containing-20-lakh-worth-jewellery-in-vrindavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.