കള്ളപ്പണം: മഹബൂബയുടെ മാതാവിനെ​ ഇ.ഡി ചോദ്യംചെയ്യും

ശ്രീനഗർ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ​​ കേസിൽ കശ്​മീർ മുൻ മുഖ്യമന്ത്രി മഹബൂബ മുഫ്​തിയുടെ മാതാവ്​ ഗുൽഷൻ നസീറിനെ​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) ചോദ്യംചെയ്യും. എഴുപത്​ വയസ്സ്​ കഴിഞ്ഞ ഇവരോട്​ ജൂലൈ 14ന്​ ശ്രീനഗറിലെ ഓഫിസിൽ ഹാജരാകാൻ ഇ.ഡി നോട്ടീസ്​ നൽകി. കശ്​മീർ മുൻ മുഖ്യമന്ത്രി അന്തരിച്ച മുഫ്​തി മുഹമ്മദ്​ സഈദി‍െൻറ ഭാര്യയാണ്​ ഗുൽഷൻ നസീർ.

കശ്​മീരിൽ എത്തിയ മണ്ഡല പുനർ നിർണയ കമീഷനെ കാണേണ്ടതില്ലെന്ന്​ പി.ഡി.പി തീരുമാനിച്ചതിന്​ പിന്നാലെയാണ്​ ഇ.ഡിയുടെ നീക്കമെന്ന്​ മഹബൂബ ആരോപിച്ചു. രാഷ്​ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാരെപോലും വെറുതെ വിടുന്നില്ല. ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) ഇ.ഡിയും ഉൾപ്പെടെയുള്ള ഏജൻസികളെ തങ്ങളുടെ താൽപര്യങ്ങൾക്കായി കേന്ദ്രം ഉപയോഗിക്കുകയാണെന്നും മഹബൂബ ട്വീറ്റ്​ചെയ്​തു.

Tags:    
News Summary - Money laundering: ED to question Mehabooba's mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.