തിമ്പു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശനത്തിനിടെ നിരവധി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ഊർജം, വ്യാപാരം, ഡിജിറ്റൽ കണക്ടിവിറ്റി, ബഹിരാകാശം, കൃഷി തുടങ്ങിയ മേഖലകളിലാണ് സഹകരണത്തിന് ധാരണയായത്.
രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗേയുടെയും സാന്നിധ്യത്തിലാണ് കരാറുകളിൽ ഒപ്പുവെച്ചത്.
പുനരുപയോഗിക്കാവുന്ന ഊർജം, കൃഷി, പരിസ്ഥിതി, വനം, ടൂറിസം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് പെട്രോളിയം ഉൽപന്നങ്ങളും ലൂബ്രിക്കന്റുകളും കയറ്റുമതി ചെയ്യുന്നതിനും ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.