ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെഞ്ചളവ് 56ൽ നിന്നും 100 ഇഞ്ചായി വർധിച്ചെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ. പാക് അധീന കശ്മീരിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയ സംഭവത്തിൽ മോദിയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ചൗഹാന്‍റെ പ്രസ്താവന. ഭോപ്പാലിൽ മൈക്രോ സ്മാൾ മീഡിയം എന്‍റർപ്രൈസസ് (എം.എസ്.എം.ഇ) സമ്മേളനത്തിെൻറ ഉദ്ഘാടനവേളയിലാണ് ചൗഹാൻ ഇക്കാര്യമറിയിച്ചത്.
ചൈനയേക്കാൾ വേഗത്തിലാണ് നമ്മുടെ വളർച്ച. അതിെൻറ ഉദാഹാരണം ഇപ്പോൾ എല്ലാവരും കണ്ടു. നരേന്ദ്ര മോദിക്കും ഇന്ത്യൻ ആർമിക്കും അഭിനന്ദനങ്ങൾ. പുതിയ ഇന്ത്യയും ഒപ്പം മധ്യപ്രദേശും ഉയർന്നു വരികയാണ്. എം.എസ്.എം.ഇ സംസ്ഥാന വികസന കാര്യത്തിലെ പ്രധാന ഘടകമാണ്.
മോദിയുടെ ഭരണത്തിന് കീഴിൽ വികസന പ്രവർത്തനങ്ങളുമായി രാജ്യം വളർന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കുള്ളതും കാർഷികമേഖലയിൽ ലോകത്തിൽവെച്ച് ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് കൈവരിച്ചതും മധ്യപ്രദേശാണെന്നും ചൗഹാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.