'സുഹൃത്തേ... പെ​​ട്ടെന്ന്​​ സുഖം പ്രാപിക്ക​ട്ടെ' കോവിഡ്​ ബാധിച്ച ട്രംപിന്​ രോഗശാന്തി നേർന്ന്​ മോദി

ന്യൂഡൽഹി: കോവിഡ്​ സ്​ഥിരീകരിച്ച അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും രോഗശാന്തി നേർന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. 'പെ​ട്ടെന്ന്​​ സുഖം പ്രാപിക്കാനും നല്ല ആരോഗ്യത്തിനും പ്രിയ സുഹൃത്തിന്​ ആശംസ നേരുന്നു' ട്രംപിൻെറ ട്വീറ്റ്​ ഷെയർ ചെയ്​ത്​ മോദി കുറിച്ചു.

ട്രംപിനും ഭാര്യക്കും വെള്ളിയാഴ്​ചയാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.​​ രോഗവിവരം ട്വിറ്ററിലൂടെ ട്രംപ്​ തന്നെ പങ്കുവെക്കുകയും ചെയ്​തു. ട്രംപിൻെറ മുഖ്യ ഉപദേഷ്​ടാക്കളിൽ ഒരാളായ ഹോപ്​ ഹിക്​സിന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇരുവരും പരിശോധനക്ക്​ വിധേയമാകുകയായിരുന്നു.

വ്യാഴാഴ്​ചയാണ്​ ഹിക്​സിന്​ കോവിഡ്​ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്​. തുടർന്ന്​ നടത്തിയ പരിശോധനയിൽ രോഗം സ്​ഥിരീകരിക്കുകയായിരുന്നു. രോഗം സ്​ഥിരീകരിച്ചതോടെ മൂന്നുപേരും ക്വാറൻറീനിൽ പ്രവേശിച്ചു. ഭാര്യയും താനും ഒരുമിച്ചാണെന്നും ക്വാറൻറീനിൽ തുടരുകയാണെന്നും ട്രംപ്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.