മോദിയുടെ കഥ പറയുന്ന വെബ് പരമ്പരക്ക് വിലക്കില്ല

മുംബൈ: നമൊ ടിവിക്കും ‘പി.എം നരേന്ദ്ര മോദി’ സിനിമക്കും തെരഞ്ഞെടുപ്പ് കഴിയുംവരെ വിലക്ക് ഏർപ്പെടുത്തിയ തെരഞ് ഞെടുപ്പ് കമീഷൻ എന്നാൽ, നരേന്ദ്ര മോദിയുടെ കഥ പറയുന്ന വെബ് പരമ്പരകൾക്ക് നേരെ കണ്ണടക്കുന്നു. കിഷോർ മക്വാന എഴുതി യ ‘മോദി: കോമൺ മാൻസ് പി.എം’ എന്ന പുസ്തകത്തെ ആധാരമാക്കി ഉമേഷ് ശുക്ള സംവിധാനം ചെയ്ത ‘മോദി: ജേർണി ഒാഫ് എ കോമൺ മാൻ’ എന്ന വെബ് പരമ്പരയാണ് ഒരാഴ്ചയായി തടസമില്ലാതെ ഇന്‍റർനെറ്റിൽ ഒാടുന്നത്. പരമ്പര നിർമതാക്കളിൽ നിന്ന് വിശദീകരണം തേടിയതല്ലാതെ തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.

തെരഞ്ഞെടുപ്പ് കമീഷൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്ന് ആരോപിച്ച് രാഷ്ട്രപതിക്ക് മുൻ ഉന്നത ഉദ്യോഗസ്ഥർ അയച്ച കത്തിൽ വെബ് പരമ്പരയെ കുറിച്ച ചോദ്യവുമുണ്ട്. 10 ഉപകഥകളായുള്ള വെബ് പരമ്പരയിൽ ഇതിനകം അഞ്ചെണ്ണം സംപ്രേഷണം ചെയ്ത് കഴിഞ്ഞു. പ്രതീക്ഷച്ചതിൽ ഏറെ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സംവിധായകൻ ഉമേഷ് ശുക്ള അവകാശപ്പെട്ടു.

ദൈവത്തിന് എതിരെ പരാതി നൽകുന്ന കഥയായ ‘ഒാ മൈ ഗോഡ്’ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ സംവിധായകനാണ് ഉമേഷ് ശുക്ള. നേരത്തെ ഇറങ്ങേണ്ട പരമ്പര സാേങ്കതിക പ്രശ്നങ്ങളെ തുടന്ന് വൈകിയതാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് യാദൃശ്ചികമായാണെന്നും ശുക്ള പറയുന്നു.


Tags:    
News Summary - Modi Web Series Not Banned Election Commission -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.