ന്യൂഡൽഹി: നൂറാം പിറന്നാൾദിനത്തിൽ അമ്മ ഹീരാബെൻ മോദിയെപ്പറ്റി വികാരനിർഭര കുറിപ്പെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 6.30ഓടെ ഗാന്ധിനഗറിലെ വസതിയിലെത്തി മാതാവിനെ സന്ദർശിച്ച് അരമണിക്കൂറോളം കൂടെ ചെലവഴിച്ചു.
തന്റെ സർക്കാറിന്റെ വിവിധ പദ്ധതികളുടെ ലക്ഷ്യമായ 'പാവപ്പെട്ടവരുടെ ക്ഷേമം' (ഗരീബ് കല്യാൺ) എന്നതിലൂന്നി പ്രവർത്തിക്കാൻ പ്രചോദിപ്പിച്ചത് അമ്മയാണെന്ന് പ്രധാനമന്ത്രി ബ്ലോഗിൽ കുറിച്ചു. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ''സർക്കാറിൽ നിന്റെ ജോലി എന്തായിരിക്കുമെന്ന് എനിക്കറിയില്ല. എന്നാൽ, നീ ഒരു കാരണവശാലും കൈക്കൂലി സ്വീകരിക്കരുത്'' എന്നായിരുന്നു അമ്മയുടെ വാക്കുകളെന്ന് മോദി അനുസ്മരിച്ചു. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയുടെ കൂടെയാണ് ഹീരാബെൻ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.