മുംബൈയിൽ സഖ്യകക്ഷികളുമായി നീരസം, ഡൽഹിയിൽ മോദിക്ക്​ പൂച്ചെണ്ട്​

ന്യൂഡൽഹി: സഖ്യകക്ഷികളുമായുള്ള ഉലച്ചിലിനിടെ, മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ ഡൽഹിയിൽ പ്രധാനമന്ത്ര ി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ, മുതിർന്ന ബി.ജെ.പി നേതാവ്​ എൽ.കെ. അദ്വാനി എന്നിവരെയും ശിവസേന അധ്യക്ഷൻ സന്ദർശിക്കുമെന്നാണ്​ സൂചന.

മഹാരാഷ്​ട്ര ഭരണത്തിലെ സഖ്യകക്ഷികളായ എൻ.സി.പി, കോൺഗ്രസ്​ പാർട്ടികളുമായി ഭിന്നത തുടരുന്നതിനിടയിലാണ്​ ഉദ്ധവ്​-​േമാദി കൂടിക്കാഴ്​ചയെന്നതാണ്​ ശ്രദ്ധേയം. ആശയപരമായി വിഭിന്ന ധ്രുവങ്ങളിൽനിൽക്കുന്ന കോൺഗ്രസ്​, എൻ.സി.പി പാർട്ടികളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസ്​താവനകൾ നടത്തിയതിനു പിന്നാലെയാണ്​ മോദിയെ സന്ദർശിച്ചത്​. ആശയപരമായി ബി.ജെ.പിയോട്​ സമാനതയുള്ള ശിവസേന അവരോട്​ അടുക്കുന്നതി​​െൻറ സൂചനയാണ്​ ഈ സന്ദർശനമെന്നും വ്യാഖ്യാനിക്കുന്നുണ്ട്​. മകനും മഹാരാഷ്​ട്ര സർക്കാറിൽ മന്ത്രിയുമായ ആദിത്യ താക്കറെയും ഉദ്ധവിനൊപ്പമുണ്ടായിരുന്നു.

ദേശീത പൗരത്വ രജിസ്​റ്ററിനെ അനുകൂലിക്കുന്ന രീതിയിൽ കഴിഞ്ഞദിവസം​ സംസാരിച്ച ഉദ്ധവ്​, രാമ​േക്ഷത്ര നിർമാണത്തിനായി ജീവൻ വെടിഞ്ഞവർക്ക്​ സ്​മാരകം നിർമിക്ക​ണമെന്നും ആവശ്യപ്പെട്ടിരുന്നു. പൗരത്വ രജിസ്​റ്ററും പൗരത്വ രജിസ്​റ്ററുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വ്യത്യസ്​ത നിലപാട്​ സംബന്ധിച്ചും ശിവസേനയുമായി സംസാരിക്കുമെന്നും അവരെ കാര്യങ്ങൾ ​േബാധ്യ​െപ്പടുത്താൻ ശ്രമിക്കുമെന്നും എൻ.സി.പി ​േനതാവ്​ ശരദ്​ പവാർ പ്രസ്​താവിച്ചിരുന്നു.

എന്നാൽ, ഉദ്ധവ്​ താക്കറെ മോദിയെ കണ്ടത്​ കേവലമൊരു കൂടിക്കാഴ്​ചയാണെന്നും അതിനപ്പുറത്തേക്ക്​ കാര്യങ്ങളെ കാണേണ്ടതില്ലെന്നും മുതിർന്ന ശിവസേന നേതാവ്​ സഞ്​ജയ്​ റവുത്ത്​ പ്രതികരിച്ചു.

Tags:    
News Summary - modi-udhav meeting -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.