വേൾഡ് ഇക്കണോമിക് ഫോറം സംഘടിപ്പിച്ച പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റർ തകരാറിലായതിൽ വിവാദം കൊഴുക്കുന്നു. ടെലിപ്രോംപ്റ്റർ തകരാറിലായി പ്രസംഗം തുടരാനാവാതെ നിസഹായനായി നിൽക്കുന്ന മോദിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോദിയെ ട്രോളി നിരവധി പേരാണ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
ഇതിന്റെ വീഡിയോ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. ഇത്രയധികം നുണകൾ ടെലി പ്രോംപ്റ്ററിന് പോലും തങ്ങാനാവില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് രാഹുൽ ഗാന്ധി പരിഹാസം. ഇതിനൊപ്പം രാഹുൽ ഗാന്ധിയുടെ പഴയൊരു വീഡിയോയും ട്വീറ്റിനൊപ്പം ശ്രദ്ധനേടി. നരേന്ദ്രമോദിക്ക് സ്വന്തമായി ഒരു വാക്കുപോലും സംസാരിക്കാൻ കഴിയില്ല. കൺട്രോളർ പ്രവർത്തിപ്പിക്കുന്ന ടെലിപ്രോംപ്റ്ററിൽ നോക്കിയാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നത് എന്ന് രാഹുൽ ഗാന്ധി പറയുന്ന വീഡിയോയാണ് ആളുകൾ കുത്തിപ്പൊക്കിയത്.
തിങ്കളാഴ്ചയായിരുന്നു മോദിയുടെ ടെലിപ്രോപ്റ്റർ തകരാറിലായ സംഭവമുണ്ടായത്. . ഓൺലൈനായി നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ പ്രോംപ്റ്റർ തകരാറിലാവുകയായിരുന്നു. പ്രോംപ്റ്റർ പണിമുടക്കിയതോടെ പറഞ്ഞുകൊണ്ടിരുന്ന വാചകം പോലും മുഴുവനാക്കാൻ അദ്ദേഹത്തിനായില്ല. വാക്കുകൾ കിട്ടാതെ തപ്പിത്തടഞ്ഞ മോദി കേൾക്കാമോ എന്ന് ചോദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മോഡററ്റർ പ്രധാനമന്ത്രി പറയുന്നത് തനിക്ക് കേൾക്കാമെന്നും സംസാരം തുടർന്നോളൂ എന്നും പറഞ്ഞതോടെ അദ്ദേഹം ശരിക്കും പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.