ന്യൂയോര്‍ക്: ‘സ്വച്ഛ് ഭാരത് അഭിയാനി’െൻറ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് േഗ്ല ാബൽ ഗോള്‍കീപ്പര്‍ അവാര്‍ഡ്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷെൻറ പുരസ്കാരം ന്യ ൂയോര്ക്കില് നടന്ന ചടങ്ങിൽ ബില്‍ ഗേറ്റ്സില്‍ നിന്ന് പ്രധാനമന്ത്രി സ്വീകരിച്ചു. ഒന്നാം മോദി സര്‍ക്കാറിെൻറ സുപ്രധാന പദ്ധതികളില്‍ ഒന്നാണ് സ്വച്ഛ്ഭാരത് അഭിയാന് (ക്ലീന്‍ ഇന്ത്യ മിഷന്).
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്ഷികത്തില് പുരസ്കാരം ലഭിച്ചതില്‍ സന്തോഷിക്കുന്നുവെന്ന് മോദി പ്രതികരിച്ചു. 130 കോടി ആളുകള്‍ അണിചേര്‍ന്നാല്‍ ഏതു വെല്ലുവിളിയും തരണം ചെയ്യാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘സ്വച്ഛ് ഭാരത് അഭിയാൻ’ ജനകീയ പ്രസ്ഥാനമാക്കിയ ഇന്ത്യക്കാര്‍ക്ക് പുരസ്കാരം സമര്‍പ്പിക്കുന്നു. അടുത്ത കാലത്ത് മറ്റൊരു രാജ്യത്തും ഇത്തരം പ്രചാരണം കണ്ടിട്ടും കേട്ടിട്ടുമില്ല. ഇത് സര്‍ക്കാര്‍ ആരംഭിച്ചതാകാം; പക്ഷേ, ജനം അത് ഏറ്റെടുത്തു.
ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കുമാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്. ശുചിമുറികളുടെ അഭാവത്താൽ പെണ്‍കുട്ടികൾ നേരത്തേ പഠനം ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, ഇന്നത് മാറി. ഇന്ത്യയില്‍ ഗ്രാമീണ ശുചിത്വം മെച്ചപ്പെട്ടതിനാല്‍ കുട്ടികളുടെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയുകയും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്തതായി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് അറിയിച്ചുവെന്ന് മോദി കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.