കാവൽക്കാരൻ ബഹിരാകാശത്തും എത്തി -മോദി

ഭുവനേശ്വർ: ബാലകോട്ട്​ വ്യോമാക്രമണത്തിന്​ ശേഷം പാകിസ്​താൻ ഇപ്പോഴും മൃതദേഹങ്ങൾ എണ്ണുന്ന തിരക്കിലാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ, രാജ്യത്തെ പ്രതിപക്ഷം ഇതിന്​ തെളിവ്​ ചോദിക്കുകയാണ്​. നിരന്തരമായി സൈനികരെയും ശാസ്​ത്രജ്ഞരെയും അവ​ഹേളിക്കുകയാണ്​ പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നത്​. ഇനിയും ഇതിന്​ പ്രതിപക്ഷത്തെ അനുവദിക്ക​ണോയെന്നും മോദി ചോദിച്ചു.

കഴിഞ്ഞ ദിവസം രാജ്യം ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ വൻ പുരോഗതിക്ക്​ സാക്ഷ്യം വഹിച്ചു. കാവൽക്കാരൻ(ചൗക്കീദാർ) ബഹിരാകാശത്തും എത്തിയെന്ന്​ ഇതിലൂടെ വ്യക്​തമായിരിക്കുകയാണ്​. സൈന്യത്തേയും ശാസ്​ത്രജ്ഞരെയും അവഹേളിക്കുന്നവർക്ക്​ നല്ല മറുപടി നൽകാനുള്ള സാഹചര്യമാണിതെന്നും മോദി പറഞ്ഞു.

മുദ്ര യോജന പദ്ധതിയിലൂടെ നിരവധി യുവാക്കൾക്കും വനിതകൾക്കും സ്വയം തൊഴിലിന്​ കുറഞ്ഞ നിരക്കിൽ വായ്​പ നൽകാൻ സാധിച്ചു. ഒഡീഷയുടെ പുരോഗതിക്കായി സംസ്ഥാന സർക്കാറിന്​ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.

Tags:    
News Summary - Modi press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.