ന്യൂഡൽഹി: ബി.ജെ.പി സഖ്യകക്ഷികളായി മാറിയ ജനതാദൾ^യു, എ.െഎ.എ.ഡി.എം.കെ എന്നിവക്ക് ഞായറാഴ്ച നടക്കുന്ന കേന്ദ്രമന്ത്രിസഭ വികസനത്തിൽ പ്രാതിനിധ്യമില്ല. ഒമ്പതു പുതുമുഖങ്ങളുടെ പേരുവിവരം സർക്കാർവൃത്തങ്ങൾ പുറത്തുവിട്ടതിൽ ഇൗ കക്ഷികളുടെ പ്രതിനിധികൾ ആരുമില്ല. ഇതേക്കുറിച്ച് ബി.ജെ.പി നേതാക്കൾ മൗനംപാലിക്കുകയാണ്. സഖ്യകക്ഷികൾക്ക് സീറ്റു പങ്കിടുന്ന കാര്യത്തിൽ ഫോർമുലയുണ്ടാക്കാൻ കഴിയാത്തതാണ് കാരണമെന്നാണ് സൂചന.
ജനതാദൾ-യുവിന് കേന്ദ്രമന്ത്രിസഭയിൽ ഇടംകിട്ടുന്നുവെന്ന വിധത്തിലാണ് ഇന്നലെ പകൽ ചർച്ചകൾ പുരോഗമിച്ചത്. എന്നാൽ, കൂടിയാലോചനകളൊന്നും നടന്നിട്ടില്ലെന്നാണ് വൈകീട്ട് പാർട്ടി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പറഞ്ഞത്. ശിവേസന കൂടുതൽ സീറ്റിന് അവകാശവാദമുന്നയിച്ചതാണ് പ്രശ്നകാരണമെന്നു പറയുന്നു.
അതിന് വഴങ്ങാൻ ബി.ജെ.പി തയാറായില്ല. ജനതാദൾ-യു അതിനൊടുവിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന തീരുമാനത്തോടെ പിന്മാറുകയും ചെയ്തു. ആഭ്യന്തര പ്രശ്നങ്ങളിൽ തട്ടിയാണ് എ.െഎ.എ.ഡി.എം.കെയുടെ പിന്മാറ്റം. ടി.ടി.വി. ദിനകരെൻറ നേതൃത്വത്തിലുള്ള വിഭാഗം ഇടഞ്ഞു നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.