കനത്ത പ്രതിഷേധത്തിനിടെ മോദി കൊൽക്കത്തയിൽ

കൊൽക്കത്ത: കനത്ത പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മോ ദി എത്തിയത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മോദിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്.

യുവജന, രാഷ്ട്രീയ സംഘ ടനകളാണ് പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ പട്ടികയ്ക്കുമെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി മോദിക്കെതിരെ രംഗത്തെത ്തി‍യിരിക്കുന്നത്. മോദിയെ കൊൽക്കത്ത തൊടാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

മോദിയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്ന വഴികളിൽ നേരത്തെ തന്നെ പ്രതിഷേധക്കാർ സ്ഥാനം പിടിച്ചിരുന്നു. എങ്ങും കരിങ്കൊടികളും മോദി ഗോ ബാക്ക് പ്ലക്കാർഡുകളും ഉയർത്തിയിട്ടുണ്ട്.

വൈകീട്ട് മൂന്നോടെ ഇടത് വിദ്യാർഥി സംഘടനകൾ കൊൽക്കത്ത വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധത്തിനായി സംഘടിച്ചിരുന്നു.

വിമാനത്താവളത്തിൽ ഗവർണർ ജഗ്ദീപ് ധാങ്കർ, മേയർ ഫിർഹാദ് ഹക്കീം, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് എന്നിവർ മോദിയെ സ്വീകരിച്ചു. രാമകൃഷ്ണ മിഷന്‍റെ ആസ്ഥാനമായ ബേലൂർ മഠം സന്ദർശിക്കുന്ന മോദി ഇന്ന് അവിടെ തങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കൊൽക്കത്തയിൽ ഔദ്യോഗിക പരിപാടികളിലും മോദി പങ്കെടുക്കും. ബി.ജെ.പി നേതാക്കളുമായും തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജീയുമായും മോദി കൂടിക്കാഴ്ച നടത്തും.

Tags:    
News Summary - modi lands kolkota amid protests -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.