മോദി കസാഖ്​സ്​താനിൽ

അസ്​താന: രണ്ടു ദിവസത്തെ ഷാങ്​ഹായ്​ കോർപറേഷൻ ഒാർഗനൈസേഷൻ (എസ്​.സി.ഒ) ഉച്ചകോടിയിൽ പ​െങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കസാഖ്​സ്​താനിലെ അസ്​താനയിലെത്തി.  അതേസമയം, ​മോദി പാകിസ്​താൻ പ്രധാനമന്ത്രി നവാസ്​ ശരീഫുമായി കൂടിക്കാഴ്​ച നടത്തുമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. ​നരേന്ദ്ര മോദി, നവാസ്​ ശരീഫ്​, റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിൻ, ചൈനീസ്​ പ്രസിഡൻറ്​ ഷീ ജിൻപിങ്​ തുടങ്ങിയ രാഷ്​ട്രത്തലവന്മാർക്ക്​ കസാഖ്​സ്​താൻ പ്രസിഡൻറ്​ നൂർസുൽത്താൻ നസർബയേവ്​ വിരുന്ന്​ നൽകി. മധ്യേഷ്യൻ രാജ്യങ്ങളുടെ രാഷ്​ട്രീയ, സൈനിക, സാമ്പത്തിക സഖ്യമായ​ എസ്​.സി.ഒയിൽ ഇന്ത്യക്കും പാകിസ്​താനും സ്​ഥിരാംഗത്വം അനുവദിച്ചേക്കും. 

Tags:    
News Summary - modi in kasakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.