ഒൗറംഗാബാദ്: കഴിഞ്ഞ തെരഞ്ഞെടുപ്പു മുതൽ മോദി അനുകൂലികൾ ‘മോദി ജാക്കറ്റ്’ എന്നു വി ളിക്കുന്ന ‘നെഹ്റു ജാക്കറ്റി’െൻറ വിൽപന വ്യാപകമായി ഇടിഞ്ഞു. നെഹ്റുവിെൻറ സവിശേഷ േമൽവസ്ത്രമായി പ്രശസ്തമായ, കൈയില്ലാത്ത കോട്ടാണ് മോദി ജാക്കറ്റ് എന്ന് വിളിക്കപ്പെട്ടത്. ജാക്കറ്റിെൻറ വിൽപന തീരെ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. മുമ്പ് ദിവസവും 35 ജാക്കറ്റ് വിറ്റ താനിപ്പോൾ ആഴ്ചയിൽ ഒന്നു വിറ്റാലായി എന്നാണ് നഗരത്തിലെ ചില്ലറ വിൽപനക്കാരൻ പറഞ്ഞത്.
കഴിഞ്ഞ ഒരു വർഷം 10 എണ്ണം മാത്രമാണ് വിറ്റതെന്നാണ് പരമ്പരാഗത വസ്ത്രവ്യാപാരി രാജേന്ദ്ര ഭാവ്സ പറഞ്ഞത്. വിറ്റഴിക്കാനാവാത്തത് കാരണം താൻ വലഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാക്കറ്റ് തയ്ച്ചിരുന്നവർ ഷർട്ട് തുന്നലിലേക്ക് മാറിയെന്നാണ് തുന്നൽ കടക്കാർ പറയുന്നത്. ഡിസംബറിലാണ് താൻ അവസാനമായി അത്തരമൊരു ജാക്കറ്റ് വിറ്റതെന്ന് തുന്നൽ വിദഗ്ധനായ ഷക്കീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.