ന്യൂഡൽഹി: ഒരു വർഷത്തോളം നീണ്ട കോവിഡ്കാല ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകൾ പുനരാരംഭിക്കുന്നു. ആദ്യം ഈ മാസം 25ന് ബംഗ്ലാദേശിലേക്ക്. മേയ് മാസം പോർച്ചുഗലിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂനിയൻ ഉച്ചകോടിയിൽ പെങ്കടുക്കും. ജൂണിൽ യു.കെയിൽ നടക്കുന്ന ജി. ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കും.
2019 നവംബറിൽ ബ്രസീൽ സന്ദർശിച്ച ശേഷം മോദി വിദേശയാത്ര നടത്തിയിട്ടില്ല. ലോകം കോവിഡ് ബാധയിൽ അമർന്നതോടെ ഭരണ നേതാക്കളുടെ കൂടിക്കാഴ്ചയും ചർച്ചയും ഓൺലൈനിലായി. കഴിഞ്ഞ ദിവസം മോദി ആദ്യഘട്ട കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.