കോവിഡ് ചർച്ച; ചെറിയ പാർട്ടികൾക്ക് മോദിയുടെ ക്ഷണമില്ല; വിമർശനവുമായി ഉവൈസി

ഹൈദരാബാദ്: കോവിഡ് ചർച്ച ചെയ്യാൻ വിളിച്ച രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗത്തിലേക്ക് ക്ഷണിക്കാത്ത പ്രധാനമന ്ത്രിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. യോഗത്തിലേക്ക് ക്ഷണിക്കാതെ ഹൈ ദരാബാദിലെയും ഔറംഗബാദിലെയും ജനങ്ങളെ നരേന്ദ്ര മോദി അപമാനിച്ചെന്ന് ഉവൈസ് ട്വീറ്റിലൂടെ കുറ്റപ്പെടുത്തി.

എന ്ത് കൊണ്ട് യോഗത്തിലേക്ക് ക്ഷണിച്ചില്ല എന്നത് പ്രധാനമന്ത്രി വിശദീകരിക്കണം. ജനങ്ങളുടെ സാമ്പത്തികവും മാനുഷികവ ുമായ ദുരിതത്തിൽ എം.പിമാർ എന്ന നിലയിൽ പ്രധാനമന്ത്രിയെയാണ് തങ്ങൾ പ്രതിനിധാനം ചെയ്യുന്നതെന്നും ഉവൈസി ഒാർമ്മപ്പെടുത്തി.

ഹൈദരാബാദിലെയും ഔറംഗബാദിലെയും ജനങ്ങൾ തന്നെയും ഇംതിയാസ് അലിയെയും തെരഞ്ഞെടുത്തത് അവരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതിനാണ്. അതിനുള്ള അവസരമാണ് നിഷേധിച്ചത്. ഹൈദരാബാദിൽ 93 വൈറസ് കേസുകളുണ്ട്. കോവിഡിനെ നേരിടാനുള്ള മാർഗങ്ങൾ അവതരിപ്പിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

മഹാമാരിക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി കക്ഷി നേതാക്കളുമായി ഏപ്രിൽ എട്ടിന് ഉച്ചക്ക് 11 മണിക്ക് വിഡിയോ കോൺഫറൻസിങ് നടത്തുന്നത്. ഇക്കാര്യം പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അറിയിച്ചത്.

ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന് (എ.ഐ.എം.ഐ.എം) ലോക്സഭയിൽ രണ്ട് എം.പിമാരാണുള്ളത്. ഹൈദരാബാദിൽ നിന്ന് ഉവൈസിയും ഔറംഗബാദിൽ നിന്ന് ഇംതിയാസ് അലിയും.

എന്നാൽ, പാർലമെന്‍റിൽ ലോക്സഭയിലും രാജ്യസഭയിലും കൂടി അഞ്ച് എം.പിമാരുള്ള പാർട്ടികളെ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ, രണ്ടും അതിൽ കുറവും എം.പിമാരുള്ള പാർട്ടികളെ ചർച്ചയിലേക്ക് കേന്ദ്ര സർക്കാർ ക്ഷണിച്ചിട്ടില്ല.

Tags:    
News Summary - Modi insulted people of Hyderabad, Aurangabad by excluding AIMIM says Owaisi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.