ഷഹീൻബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ തയാർ - രവിശങ്കർ പ്രസാദ്​

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധസമരം നടത്തുന്നവരുമായി കേന്ദ്രസർക്കാർ ചർച്ചക്ക്​ തയാറാ​ണെന്ന്​ നിയമ-പാർലമ​െൻററികാര്യമന്ത്രി രവിശങ്കർ പ്രസാദ്​. മോദി സർക്കാർ ഷഹീൻബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ തയാറാണെന്നും പൗരത്വ ഭേദഗതി നിയമത്തിൽ അവർക്കുള്ള സംശയങ്ങൾ ദൂരീകരിക്ക​ുമെന്നും രവിശങ്കർ പ്രസാദ്​ ട്വിറ്ററിലൂടെ അറിയിച്ചു.
എന്നാൽ ചർച്ച പ്രത്യേക ഘടനക്കുള്ളിൽ നിന്ന്​ മാത്രമേ നടക്കൂയെന്നും മന്ത്രി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം, എൻ.പി.ആർ, എൻ.ആർ.സി എന്നിവക്കെതിരായ ഷഹീൻ ബാഗിലെ പ്രതിഷേധം 45 ദിവസം പിന്നിട്ടു. സ്​ത്രീകളുടെ നേതൃത്വത്തിൽ ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന സമരം ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ നിർണയാകമാകുമെന്ന അവസ്ഥയിലാണ്​ പ്രതികരിക്കാൻ കേന്ദ്രമന്ത്രി തയാറായിരിക്കുന്നത്​.

"സർക്കാർ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ തയാറാണ്​. എന്നാൽ അത്​ ഘടനാപരമായ രൂപത്തിൽ ആയിരിക്കണം. അങ്ങനെയെങ്കിൽ നരേന്ദ്രമോദി സർക്കാർ അവരുമായി ആശയവിനിമയം നടത്തുകയും സി.എ.എക്കെതിരായുള്ള അവരുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യും’’- രവിശങ്കർ പ്രസാദ്​ വ്യക്തമാക്കി. ഇന്ന്​ രാവിലെയാണ്​ നിയമമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്​. എന്നാൽ ഇതുവരെ ഷഹീൻബാഗ്​ പ്രതിഷേധക്കാൻ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Modi govt ready to talk to Shaheen Bagh protestors- Ravi Shankar Prasad - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.