ഭരണത്തിലേറിയാല്‍ നാവടക്കി പണിയെടുക്കണം –മോദി

ഭുവനേശ്വർ: ഭരണത്തിലേറിയാല്‍ നാവടക്കി പണിയെടുക്കുകയാണ് വേണ്ടതെന്ന് മോദി ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ. മൗനത്തി​െൻറ കല പഠിക്കാന്‍ നേതാക്കള്‍ തയാറാകണം. മൈക്ക് മനുഷ്യരെ സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്ന യന്ത്രമല്ലെന്ന് വിവാദ പ്രസ്താവന നടത്തുന്ന നേതാക്കളെ മോദി പരിഹസിച്ചു. തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ അഭിരമിക്കാതെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണം. തോല്‍വി ഏറ്റുവാങ്ങിയാല്‍ വോട്ടിങ് ശതമാനത്തെ കുറ്റംപറഞ്ഞു നടന്നാല്‍ മതി.

എന്നാല്‍, തെരഞ്ഞെടുപ്പ് ജയിച്ചാല്‍ ഉത്തരവാദിത്തമേറും. യു.പിയില്‍ പാര്‍ട്ടി നേടിയ വിജയം മഹത്തരമാണ്. വിജയത്തിനു പിന്നില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങളുടെ പങ്ക് വലുതാണ്. അതിനദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. വോട്ടുയന്ത്രത്തി​െൻറ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷം രംഗത്തുവന്നതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു. വിഷയങ്ങളുണ്ടാക്കുന്ന ഫാക്ടറിയായി പ്രതിപക്ഷം മാറിയിരിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പിനു മുമ്പും അവര്‍ ഓരോ വിഷയമുണ്ടാക്കും. ഡല്‍ഹി തെരഞ്ഞെടുപ്പിനു മുമ്പ് ചര്‍ച്ചുകള്‍ക്കു നേരെയുള്ള ആക്രമണമായിരുന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പിനു മുമ്പ് അവാര്‍ഡ് വാപസിയായി. ഇപ്പോള്‍ വോട്ടുയന്ത്രങ്ങളാണ്. തങ്ങളുടെ തോല്‍വിക്ക് ഒഴികഴിവ് കണ്ടെത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും മോദി കുറ്റപ്പെടുത്തി. 

Tags:    
News Summary - modi bjp meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.