ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് കേന്ദ്രസ ർക്കാർ 15 അംഗ ട്രസ്റ്റ് രൂപവത്കരിച്ചു. ‘ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്’ രൂപവത്കരിച്ച കേന്ദ്രമന്ത്രിസഭ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർല മെൻറിൽ അറിയിച്ചത്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാ ത്രമുള്ളപ്പോഴാണ് പ്രധാനമന്ത്രിയുടെ നാടകീയ പ്രഖ്യാപനം.
മസ്ജിദിനോടു ചേർന് ന 67.703 ഏക്കർ ഭൂമി ട്രസ്റ്റിന് കൈമാറും. പള്ളി നിർമാണത്തിന് യു.പി സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ അനുവദിച്ച് യു.പി മന്ത്രിസഭയും തീരുമാനമെടുത്തു. അയോധ്യ ജില്ല ആസ്ഥാനത്തുനിന്ന് 18 കിലോമീറ്റർ അകലെ, സൊഹവാൾ താലൂക്ക് ധന്നീപുർ ഗ്രാമത്തിലാണ് പള്ളിക്ക് അനുവദിച്ച ഭൂമി. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽനിന്ന് 25 കി.മീ അകലെയാണിത്.
ക്ഷേത്ര നിർമാണ ട്രസ്റ്റിലെ 15 അംഗങ്ങളിൽ ഒരാൾ ദലിത് സമുദായാംഗമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ വിശദീകരിച്ചു. ഏതുതീരുമാനം എടുക്കുന്നതിനും ട്രസ്റ്റിന് പൂർണസ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പള്ളിക്ക് ഭൂമി കിട്ടുന്ന യു.പി സുന്നി വഖഫ് ബോർഡ് എല്ലാ മുസ്ലിംകളുടെയും പ്രതിനിധിയല്ലെന്നും, അവർ ഭൂമി സ്വീകരിച്ചാൽ അത് രാജ്യത്തെ എല്ലാ മുസ്ലിംകളുടെയും തീരുമാനമായി കാണാൻ പറ്റില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി.
പകരം ഭൂമി വേണ്ടെന്നാണ് ബോർഡും, ബോർഡുമായി സഹകരിക്കുന്നവരും തീരുമാനിച്ചിട്ടുള്ളതെന്ന് മുതിർന്ന നിർവാഹക സമിതി അംഗം യാസീൻ ഉസ്മാനി പറഞ്ഞു. ബാബരി നിലനിന്ന ഭൂമി ക്ഷേത്രത്തിനും, പുറത്ത് യുക്തമായ അഞ്ചേക്കർ ഭൂമി പള്ളിക്കുമെന്ന സുപ്രീംകോടതി വിധി മുൻനിർത്തിയാണ് കേന്ദ്ര, യു.പി സർക്കാറുകളുടെ നടപടി. ട്രസ്റ്റ് രൂപവത്കരണത്തിനും മറ്റും മൂന്നു മാസത്തെ സമയമാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നത്. ഞായറാഴ്ചയാണ് സമയപരിധി തീരുന്നത്.
ബുധനാഴ്ച രാവിലെ മന്ത്രിസഭ യോഗത്തിനു പിന്നാലെ ലോക്സഭ സമ്മേളിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ‘ജയ്ശ്രീറാം’ വിളികളോടെയാണ് ഭരണപക്ഷം സ്വീകരിച്ചത്.
ബാബരി കേസിൽ ഹിന്ദു കക്ഷികൾക്കുവേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ കെ. പരാശരെൻറ ഡൽഹിയിലെ വീടായിരിക്കും ‘ശ്രീരാം ജന്മഭൂമി തീർഥ് േക്ഷത്ര’ ട്രസ്റ്റിെൻറ ഓഫിസ്. ഇദ്ദേഹത്തിന് വാജ്പേയി സർക്കാർ പത്മഭൂഷണും മൻമോഹൻ സിങ് സർക്കാർ പത്മ വിഭൂഷണും സമ്മാനിച്ചിരുന്നു. രാജ്യസഭാംഗവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.