ട്രെയിൻ ദുരന്തം: മൊബൈലുകളും പേഴ്​സുകളും വ്യാപകമായി മോഷ്​ടിക്കപ്പെട്ടു

ന്യൂഡൽഹി: അമൃത്​സറിൽ ട്രെയിൻ ദുരന്തത്തിൽപ്പെട്ടവരുടെ മൊബൈലുകളും പേഴ്​സുകളും വ്യാപകമായി മോഷ്​ടിച്ചതായി പരാതി. ഹിന്ദുസ്ഥാൻ ടൈംസാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ദുരന്തത്തിൽ മരിച്ചവരുടെ മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ, പേഴ്​സുകൾ എന്നിവയെല്ലാം നഷ്​ടപ്പെട്ടുവെന്നാണ്​ ബന്ധുക്കളുടെ പരാതി. അപകടത്തിൽ പരിക്കേറ്റവർക്കും നഷ്​ടമുണ്ടായിട്ടുണ്ട്​.

​അമൃത്​സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ ജ്യോതി കുമാരിക്ക്​ ത​​​െൻറ 17കാരനായ മകൻ വാസുവിനെയാണ്​ നഷ്​ടമായത്​. വാസുവി​​​െൻറ മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോൾ 20,000 രൂപ വില വരുന്ന ഫോണും സ്വർണമാലയും പേഴ്​സും നഷ്​ടപ്പെട്ടു​െവന്നാണ്​ പരാതി. സമാനമായ പരാതികളാണ്​ പലരും പൊലീസിനോട്​ ഉന്നയിക്കുന്നത്​.

ട്രെയിൻ അപകടത്തിൽ സ്വന്തം മക​ളെയും മകനെയും നഷ്​ടപ്പെട്ട ദീപക്​ പരിക്കേറ്റ്​ ഇപ്പോൾ ചികിൽസിയിലാണ്​. അപകടസ്ഥലത്ത്​ പരിക്കേറ്റ്​ കിടക്കു​േമ്പാൾ അടുത്തെത്തിയാൾ സഹായിക്കാതെ മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നുവെന്നാണ്​ ദീപക്ക്​ പറയുന്നത്​. അപകടം നടന്നതിന്​ ശേഷവും റെയിൽവേ ട്രാക്കിനടുത്ത്​ നിന്ന്​ സെൽഫിയെടുത്ത ജനങ്ങളുടെ നടപടി വ്യാപക വിമർശനങ്ങൾക്ക്​ കാരണമായിരുന്നു.

Tags:    
News Summary - Mobiles, Wallets of Dead and Injured Were Robbed in train accident-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.