കൂടുതൽ ഇളവുകൾ; മൊബൈൽ റീചാർജ്​ കടകൾ തുറക്കാം

ന്യൂഡൽഹി: ലോക്​ഡൗണിൽ വീണ്ടും ഇളവുകളുമായി കേന്ദ്രം. മൊബൈൽ ഫോൺ റീചാർജ്​ കടകൾ, പട്ടണ മേഖലകളിലെ ബ്രഡ്​ ഫാക്​ടറ ികൾ, പാൽ സംസ്​കരണ കേന്ദ്രങ്ങൾ, ധാന്യങ്ങൾ പൊടിക്കുന്ന മില്ലുകൾ എന്നിവയും ലോക്​ഡൗൺ കാലത്ത്​ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.

സ്വന്തം വീടുകളിലും പ്രത്യേക സ്​ഥാപനങ്ങളിലും വയോധികരെ പരിചരിക്കുന്നവർക്കും ഇളുവകൾ അനുവദിച്ചിട്ടുണ്ട്​. നിരന്തര ആവശ്യം പരിഗണിച്ചാണ്​ ഇൗ വിഭാഗങ്ങൾ അവശ്യ മേഖലയാക്കുന്നത്​.

ഇവ പ്രവർത്തിക്കു​േമ്പാഴും സാമൂഹിക അകലം പാലിക്കാൻ ജാഗ്രത പാലിക്കണമെന്നും ജില്ല അധികാരികൾക്ക്​ ഇതുസംബന്ധിച്ച നിർദേശം അടിയന്തരമായി കൈമാറി ആശയക്കുഴപ്പം ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - mobile recharge shops can open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.