Posted On
date_range Updated On
date_range മധ്യപ്രദേശിൽ 15 കാരൻ അമ്മയുടെ മൊബൈലുമായി വീടുവിട്ടു
ഇന്ദോർ: മധ്യപ്രദേശിൽ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട 15കാരൻ അമ്മയുടെ മൊബൈലുമായി വീടുവിട്ടു. ഉജ്ജയ്നിലെ വീട്ടിൽ നിന്ന് 55 കി.മി സൈക്കിളിൽ യാത്ര ചെയ്താണ് കുട്ടി ഇന്ദോറിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് എട്ടാംക്ലാസ് വിദ്യാർഥിയെ കാണാതായതായി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
മൊബൈലിന്റെ ലൊക്കേഷനും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. മുബൈയിലേക്ക് പോകാനാണ് ആദ്യം കരുതിയതെന്നും ഓൺലൈൻ ഗെയിം ഡെവലപ്പറാകാൻ അമേരിക്കയാണ് നല്ലതെന്ന് പിന്നീട് തോന്നിയെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.
ഇന്ദോറിൽ 15 കാരൻ അമ്മയുടെ മൊബൈലുമായി വീടുവിട്ടുഅമ്മയുടെ മൊബൈലിൽ കുട്ടി 28 ഗെയിമുകൾ ഡൗൺലോഡ് ചെയ്തതായും പൊലീസ് കണ്ടെത്തി. ചൈൽഡ് വെൽഫയർ കമ്മിറ്റി കൗൺസലിങ് നൽകിയതിനു ശേഷം ബാലനെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.