ന്യൂഡൽഹി: ആൾക്കൂട്ട കൊലയുടെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പൊതുജനങ്ങളെ ബോധവത്കരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിെൻറ നിർദേശം. ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകൾ നിർബന്ധമായും കൈക്കൊള്ളണമെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.
അടുത്തിടെയായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആൾക്കൂട്ട കൊലകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഗുരുതര പ്രത്യാഘാതം ക്ഷണിച്ചുവരുത്തലാവുമെന്ന കാര്യം ജനങ്ങളെ അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകേളാട് ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയുടെ ഇൗ ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനങ്ങളോട് നിർദേശിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊലീസോ ജില്ല ഭരണാധികാരികളോ പരാജയപ്പെട്ടതായി കണ്ടെത്തിയാൽ അത് ബോധപൂർവമായ അലംഭാവമായ് കണക്കാക്കുമെന്നും അത്തരം ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. കോടതിയുടെ ഉത്തരവ് കൃത്യമായി സംസ്ഥാന-കേന്ദ്ര സർക്കാറുകളും നിയമ സംരക്ഷണ ഏജൻസികളും നടപ്പാക്കണം.
ഇൗ വിഷയത്തിൽ കൈകൊണ്ട നടപടികൾ വിശദീകരിച്ചുള്ള റിപ്പോർട്ട് മന്ത്രാലയത്തിന് എത്രയും വേഗം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിമാർക്കും ഡി.ജി.പിക്കും അയച്ച കത്തിൽ നിർദേശിച്ചു. രാജ്നാഥ് സിങ്ങിെൻറ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ആൾക്കൂട്ടക്കൊല തടയുന്നതിന് നിയമം കൊണ്ടുവരുന്നത് ആലോചിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.