Posted On
date_range Updated On
date_range ഝാർഖണ്ഡിൽ സദാചാര ആക്രമണം; യുവാവ് അത്യാസന്ന നിലയിൽ
റാഞ്ചി: ഝാർഖണ്ഡിലെ ബോകാറോയിൽ യുവാവിന് നേരെ സദാചാര ആക്രമണം. ഷാകിബ് അൻസാരി (25) എന്ന യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. സർക്കാർ നടത്തുന്ന സർവീസ് സെന്‍ററിലാണ് മറ്റൊരു സ്ത്രീയുമായി അർധനഗ്നനായി കണ്ടെത്തിയെന്ന് ആരോപിച്ച് 50 ാളം പേർ ചേർന്ന് മർദിച്ചത്.
ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അൻസാരിക്ക് തലക്കും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. മർദനമേറ്റ് അൻസാരി ബോധരഹിതനായെങ്കിലും പൊലീസ് എത്തുന്നതുവരെ ആൾകൂട്ടം മർദനം തുടർന്നു.
പാൻകാർഡ്, ആധാർകാർഡ്, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവക്ക് ജനങ്ങൾ സമീപിക്കുന്ന ഒാഫീസിൽ വെച്ചാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.