ഉന്നാവ് ബലാത്സംഗം: ഇരയുടെ പിതാവിനെ മർദിക്കാൻ പൊലീസിനോട് നിർദേശിച്ചത് എം.എൽ.എ

ലഖ്​നോ: കസ്​റ്റഡിയിൽ കൊല്ലപ്പെട്ട ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ മർദിക്കാൻ നിർദേശിച്ചത് പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാറെന്ന് അറസ്​റ്റിലായ മഖി പൊലീസ് സ്​റ്റേഷൻ ഒാഫിസർ കെ.പി. സിങ്. പെൺകുട്ടിയുടെ പിതാവ് കസ്​റ്റഡി മർദനത്തിൽ കൊല്ലപ്പെട്ട ദിവസം എം.എൽ.എ തന്നെ നിരന്തരം വിളിച്ചതായി സിങ്​ വെളിപ്പെടുത്തി. പൊലീസ് ഉദ്യോഗസ്​ഥ​​​​െൻറ വെളിപ്പെടുത്തൽ ബി.ജെ.പിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. 

എം.എൽ.എയുടെ സഹോദരൻ അതുൽ സിങ്​ സെൻഗർ കുട്ടിയുടെ പിതാവിനെ സ്​റ്റേഷനിൽ വെച്ച് മർദിച്ച ദിവസംതന്നെയാണ് തനിക്കും മർദനത്തിന് അദ്ദേഹം നിർദേശം നൽകിയതെന്ന് കേസ് അന്വേഷിക്കുന്ന സി.ബി.​െഎ ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞു. ഫോൺ വിളിയുടെ വിശദാംശങ്ങളിൽനിന്ന് വെളിപ്പെടുത്തൽ സത്യമാണെന്ന് ബോധ്യപ്പെട്ടതായും കുറഞ്ഞത് 10 തവണയെങ്കിലും ആ രാത്രി സെൻഗർ കെ.പി. സിങ്ങിനെ ഫോൺ ചെയ്തതായും സി.ബി.െഎ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

അന്വേഷണത്തി​​​െൻറ ഭാഗമായി കെ.പി. സിങ്ങി​​​െൻറ സാന്നിധ്യത്തിൽ സെൻഗറെ ചോദ്യം ചെയ്യുമെന്ന് സി.ബി.െഎ അറിയിച്ചു. അതിനിടെ കേസന്വേഷണ പുരോഗതി റിപ്പോർട്ട് സി.ബി.െഎ അലഹബാദ് കോടതിയിൽ സമർപ്പിച്ചു. മേയ് 30നാണ് കേസിൽ അടുത്ത വാദംകേൾക്കൽ. 

Tags:    
News Summary - MLA Sengar in falsely implicating survivor’s father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.