ഇറാനിലെ ഇസ്രായേൽ ആക്രമണം വീണ്ടുവിചാരമില്ലാത്തത് -സ്റ്റാലിൻ

ചെന്നൈ: ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങൾ ഒരു വീണ്ടുവിചാരമില്ലാത്ത പ്രകോപനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങൾ ഒരു വീണ്ടുവിചാരമില്ലാത്ത പ്രകോപനമാണ്. അത് വലിയ ഒരു യുദ്ധത്തിന് തിരികൊളുത്തും. ഗസ്സയിലെ തുടർച്ചയായ ബോംബാക്രമണവും ഫലസ്തീനികളുടെ ദുരിതവും ചേർന്ന ഈ അക്രമ പരമ്പര അപലപിക്കപ്പെടേണ്ടതാണ്. സംയമനം, നീതി, അർഥവത്തായ നയതന്ത്രം എന്നിവയ്ക്കായി ലോകം സമ്മർദ്ദം ചെലുത്തണം -സ്റ്റാലിൻ എക്സിൽ കുറിച്ചു.

അതേസമയം, ഇറാനിലെ ഇസ്രായേൽ ആക്രമണത്തെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇസ്രയേല്‍ പണ്ടേ ലോക തെമ്മാടിയായിട്ടുള്ള രാഷ്ട്രമാണെന്നും ലോകത്ത് നിലനില്‍ക്കുന്ന ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നതാണ് അവരുടെ നിലപാടെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.

ഇറാനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും ലോക സമാധാനത്തിന് അങ്ങേയറ്റം മോശകരമായ അന്തരീക്ഷമാണ് ഈ പ്രവൃത്തി ഉണ്ടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - MK Stalin X post about Israel Iran War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.