മിസോറം: വോട്ടെണ്ണൽ തീയതി മാറ്റണമെന്ന് സംഘടനകൾ

ഐസ്വാൾ: മിസോറമിലെ വോട്ടെണ്ണൽ തീയതി മാറ്റണമെന്ന് സംസ്ഥാനത്തെ വിവിധ ചർച്ചുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും കൂട്ടായ്മ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. ഡിസംബർ മൂന്ന് ഞായറാഴ്ചയാണ് മിസോറമിലെ വോട്ടെണ്ണൽ. ഇത് നാലിലേക്കോ അഞ്ചിലേക്കോ മാറ്റണമെന്നാണ് ആവശ്യം.

ഞായർ ആരാധന ദിവസമായതിനാലാണ് വോട്ടെണ്ണൽ മാറ്റാൻ ആവശ്യമുയരുന്നത്. ഇത് മൂന്നാം തവണയാണ് മിസോറം കൊഹ്‌റാൻ ഹ്രുയിറ്റുട്ട് കമ്മിറ്റി (എം.കെ.എച്ച്‌.സി) ആവശ്യം ഉന്നയിക്കുന്നത്.

നവംബർ ഏഴിനായിരുന്നു മിസോറമിൽ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്.

Tags:    
News Summary - Mizoram: Organizations want to change date of counting of votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.