ഐസ്വാൾ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മിസോറാമിൽ ലോക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ, സർക്കാർ ഇതര സംഘടനകൾ എന്നിവരുടെ അഭിപ്രായ പ്രകാരമാണ് സംസ്ഥാന സർക്കാ ർ നടപടി.
ജില്ലകൾ തമ്മിലും ഗ്രാമങ്ങൾ തമ്മിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനിക്കും. രാജ്യാന്തര, സംസ്ഥാന അതിർത്തികളിൽ സുരക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സോറംതംങ്ക അറിയിച്ചു.
അസം, മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങളുമായും ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളുമായി 722 കിലോമീറ്റർ രാജ്യാന്തര അതിർത്തിയും മിസോറാം പങ്കിടുന്നുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 31 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.