ചെന്നൈ: ഒന്നരവർഷം മുമ്പ് കാണാതായ സ്വകാര്യ കമ്പനി ജീവനക്കാരെൻറ ജഡം കിണറ്റിൽ ഉപേക്ഷിക്കപ്പെട്ട കോൺക്രീറ്റ് ബാരലിൽ കണ്ടെത്തി. സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി.
കാഞ്ചിപുരം ഇരുങ്ങാട്ടുകോട്ടയിലെ സ്വകാര്യ ഒാേട്ടാമൊബൈൽ ഫാക്ടറിയിലെ ജീവനക്കാരനായ കൊഞ്ചി അഡൈക്കാൻ എന്ന 40കാരനാണ് കൊല്ലപ്പെട്ടത്. 2019 ആഗസ്റ്റിലാണ് ഇയാളെ കാണാതായത്. ഭാര്യ പളനിയമ്മാൾ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മദ്രാസ് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജിയും സമർപ്പിച്ചിരുന്നു.
ഇതിനിടെ, ഫെബ്രുവരിയിൽ ഭർത്താവിെൻറ ബാങ്ക് അക്കൗണ്ടിൽനിന്ന് മൂന്നര ലക്ഷം രൂപ അകന്നബന്ധത്തിലുള്ള ചിത്രയെന്ന യുവതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി പളനിയമ്മാൾ അറിയുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ അവർ വീണ്ടും പൊലീസിനെ സമീപിച്ചു. തുടർന്ന് ചിത്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്.
പളനിയമ്മാളെ വിവാഹം കഴിക്കുന്നതിന് മുെമ്പ കൊഞ്ചി അഡൈക്കാൻ ചിത്രയുമായി ബന്ധത്തിലായിരുന്നു. പളനിയമ്മാളുമായ ബന്ധം ഉപേക്ഷിക്കണമെന്ന ചിത്രയുടെ ആവശ്യം അംഗീകരിക്കാത്തതിനാൽ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
ഏഴുമലൈ (34), ചിത്ര (47), മകൻ രഞ്ജിത്ത് (24), ടാർസൻ (29), സതീഷ് (26), സുബ്രമണി (30), വിവേകാനന്ദൻ (26) എന്നിവരാണ് പ്രതികൾ. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.