ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാണാതായ നിയമവിദ്യാർഥിയുടെ മൃതദേഹം വീട്ടുടമയുടെ വസതിയിൽ നിന്നും െ പാലീസ് കണ്ടെത്തി. ഒക്ടോബർ ഏഴു മുതൽ കാണാതായ നിയമവിദ്യാർഥി പങ്കജ് സിങ്ങിെൻറ (29) മൃതദേഹമാണ് കെണ്ടത്തിയത ്. പങ്കജ് മുമ്പ് താമസിച്ചിരുന്ന ഷാഹിബാബാദിലെ ഗിരിധർ എൻേക്ലവിലുള്ള വസതിയുടെ ബേസ്മെൻറിൽ കുഴിച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹം. കൃത്യം നടത്തിയ വീട്ടുടമ ഹരിഓം എന്ന മുന്നയും കുടുംബവും ശനിയാഴ്ച മുതൽ ഒളിവിലാണ്.
സൈബർ കഫെയുടെ ഉടമയായിരുന്ന പങ്കജ് സിങ് നേരത്തെ ഹരിഓമിെൻറ ഉടമസ്ഥതയിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് ഇയാൾ ഗിരിധർ എൻേക്ലവിൽ തന്നെയുള്ള മറ്റൊരു വാടകവീട്ടിലേക്ക് മാറുകയായിരുന്നു.
നല്ല ലാഭത്തിൽ നടത്തി വന്നിരുന്ന സൈബർ കഫെ തങ്ങൾക്ക് വിൽക്കണമെന്ന് ഹരിഓമും പത്നിയും ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായി സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും പങ്കജ് സിങ് പരാതിപ്പെട്ടിരുന്നു. വളരെ കുറഞ്ഞ തുകക്ക് കഫെ ഏറ്റെടുക്കാനായിരുന്നു അവരുടെ ശ്രമമെന്നും സിങ് പറഞ്ഞാതായി സഹോദരൻ മനീഷ് പൊലീസിന് മൊഴി നൽകി.
ഇതേ തുടർന്നാണ് ഹരിഓമിെൻറ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തിയത്. പൂട്ടിയിട്ട വീടിെൻറ ബേസ്മെൻറിൽ നിർമാണ പണികൾ നടന്നിരുന്നു. ഇവിടെ നടത്തിയ തെരച്ചിൽ കുഴിച്ചിട്ട നിലയിൽ ജീർണാവസ്ഥയിലുള്ള മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പങ്കജ് സിങ്ങിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.