Posted On
date_range Updated On
date_range കോളജ് ഒാൺലൈൻ ക്ലാസിനിടെ അശ്ലീല വിഡിയോ; അജ്ഞാതർക്കെതിരെ കേസ്
മുംബൈ: മുംബൈയിലെ കോളജിലെ ഒാൺലൈൻ ക്ലാസിനിടെ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ച അജ്ഞാതർക്കെതിരെ കേസ്.
മുംബൈയിലെ വിലേ പാർലെയിലെ ഒരു കോളജിൽ ഒാൺലൈൻ ക്ലാസ് നടക്കുന്നതിനിടെ അജ്ഞാതർ നുഴഞ്ഞുകയറി അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു.
കോളജ് പ്രഫസറുടെ പരാതിയിൽ ജുഹു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐ.ടി, ക്രിമിനൽ വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സമാന സംഭവങ്ങൾ നിരവധി ഇൗയിടെയായി അരങ്ങേറിയിരുന്നു. കോവിഡ് ലോക്ഡൗണിൽ സ്കൂളുകളും ഒാഫിസുകളും അടച്ചിട്ടതോടെ ഒാൺലൈൻ വഴിയാണ് ക്ലാസുകൾ. ഇതിനിടെ അജ്ഞാതർ നുഴഞ്ഞുകയറി അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.