ന്യൂഡൽഹി: മൻ കീ ബാത്ത് നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് മിർസാപൂർ വെബ്സീരിസിലൂടെ പ്രശസ്തനായ നടൻ രാജേഷ് തായിലാങ്. സാധാരണക്കാർക്ക് കോവിഡ് മൂലമുണ്ടായ പ്രതിസന്ധി അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്യാൻ മോദി തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബഹുമാനപ്പെട്ട നരേന്ദ്ര മോദി സർ, താങ്കളുടെ മൻ കി ബാത്ത് മതിയായി. ഇനി ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാം. എന്ന് ഒരു സാധാരണ പൗരൻ-രാജേഷ് ട്വിറ്ററിൽ കുറിച്ചു. മിർസാപൂർ എന്ന ആമേസാൺ വെബ് സീരിസിലൂടെ പ്രശസ്തനായ രാജേഷ് തായിലാങ്ങിെൻ അവസാനമായി പുറത്തിറങ്ങിയ ചിത്രം പാഗ്ലായിട്ടാണ്.
കോവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാറിെൻറ വീഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. കോവിഡിൽ ജനം മരിച്ച് വീഴുേമ്പാഴും സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്ന മോദിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.