ലഖ്നോ: ഉത്തർപ്രദേശിലെ ആഗ്രയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ക്രൂര മർദനം. താജ്മഹലിന് സമീപത്തെ കടയിലുണ്ടായിരുന്ന കസേരയിൽ ഇരുന്നതിനി പിന്നാലെ രണ്ടംഗ സംഘം കുട്ടിയെ മർദിക്കുകയായിരുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പ്രദേശത്തെ കടയ്ക്കുള്ളിലെ കസേരയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടിയെ രണ്ടംഗം സംഘം എത്തി മർദിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്ത് അടിക്കുകയും ഭക്ഷണം നിലത്തുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ വീണ്ടും രണ്ട് പേരെത്തി കുട്ടിയെ അടിക്കുകയും കസേരയിൽ നിന്ന് താഴേക്ക് വലിച്ചിറക്കിയ ശേഷം കുട്ടിയെ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ മർദിക്കുന്ന സമയത്ത് കടയുടമയും മറ്റൊരാളും കടയിലുണ്ടായിരുന്നുവെങ്കിലും ആരും കുട്ടിയെ സഹായിക്കാനെത്തിയില്ല.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കുട്ടിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അക്രമികൾ കുട്ടിയെ മർദിക്കുന്നത് തടയാൻ കടയുടമ ശ്രമിക്കുന്നില്ലെന്നതും ദൃശ്യങ്ങളിൽ കാണാം.
പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.