മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്​തു

ഭോപ്പാൽ: മധ്യപ്രദേശിലെ സാഗറിൽ കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്​തു. നേരത്തെ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന്​ ബലാത്സംഗത്തിനിരയാക്കിയിരുന്നു. സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്യുകയും മൂന്നു പ്രതികളും അറസ്​റ്റിലാവുകയും ചെയ്​തിട്ടുണ്ട്​. 
മാനസികമായി തളർന്ന പെൺകുട്ടി വെള്ളിയാഴ്​ച രാത്രിയോടെ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. 

മധ്യപ്രദേശിൽ ബലാത്സംഗക്കേസുകൾ വർധിച്ച സാഹചര്യത്തിൽ ഇത്തരം കേസുകൾ അതിവേഗ കോടതിയിൽ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട്​ മ​​ുഖ്യമന്ത്രി ശിവരാജ്​ ചൗഹാൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

Tags:    
News Summary - Minor girl allegedly commits suicide after gang-rape- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.