representational image

ജി 20 ഉച്ചകോടി വേദിക്ക് സമീപത്തെ ക്ഷേത്രത്തിന് പുറത്ത് തീപിടിത്തം

ന്യൂഡൽഹി: ജി 20 ഉച്ചകോടി നടക്കുന്ന ഡൽഹിയിലെ ഭാരത് മണ്ഡപത്തിന് സമീപത്തെ ഭൈറോൺ ക്ഷേത്രത്തിന് പുറത്ത് തീപിടിത്തം. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഉടൻ തീ അണച്ചതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ക്ഷേത്രത്തിന്റെ ഗേറ്റിന് പുറത്തുള്ല വൈദ്യുതി കമ്പികൾക്ക് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം.

അതേസമയം, ഡൽഹിയിൽ ശക്തമായ മഴ തുടരുകയാണ്. ഞായറാഴ്ച രാവിലെ മുതൽ പെയ്യുന്ന മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപവും വെള്ളം കയറി. ഇന്‍റർനാഷനൽ മീഡിയ സെൻറിലെ കെട്ടിടത്തിലെ താഴെ നിലയിലും വെള്ളം കയറി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്.

കനത്ത മഴയിൽ രാജ്യതലസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് അധികൃതർക്ക് വെല്ലുവിളിയായി.സഫ്ദർജംഗ്, രാജ്ഘട്ട്, വസന്ത് കുഞ്ച്, മുനിർക, നരേല തുടങ്ങിയ പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി തുടങ്ങിയ മഴ ഞായറാഴ്ച രാവിലെ വരെ തുടർന്നു. ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Minor fire breaks out near Bhairon Temple at Delhi's Pragati Maidan,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.