ലഖ്നോ: ഹനുമാൻ ദലിത് ആണെന്നും മുസ്ലിം ആണെന്നുമുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താ വനക്കു പിന്നാലെ, ഹനുമാൻ ജാട്ട് സമുദായാംഗമാണെന്ന അവകാശവാദവുമായി മറ്റൊരു ബി.ജെ. പി നേതാവ്.
ഉത്തർപ്രദേശ് മതകാര്യ മന്ത്രി ലക്ഷ്മി നാരായൻ ചൗധരിയാണ് ജാട്ട് സമുദായം ഹനുമാെൻറ പിൻതലമുറക്കാരാണെന്ന് പ്രസ്താവിച്ചത്. ‘‘രാമ ഭഗവാെൻറ പത്നി സീതാദേവിയെ രാവണൻ തട്ടിക്കൊണ്ടുപോയി. എന്നാൽ, ഇതിെൻറ പേരിൽ ലങ്ക ചുെട്ടരിച്ചത് ഹനുമാൻജിയാണ്. ഒരാൾ മറ്റൊരാളോട് അനീതി കാണിച്ചതിന് പകരം ചോദിച്ചത് ഹനുമാൻജിയാണ്. ഇത് ജാട്ടുകളുടെ പ്രകൃതമാണ്’’ -തെൻറ വാദത്തിന് മന്ത്രി ചൗധരിയുടെ ന്യായീകരണം ഇങ്ങനെ പോകുന്നു.
യു.പിയിലെ മറ്റൊരു സാമാജികനായ ബുക്കൽ നവാബാണ്, ഹനുമാൻ മുസ്ലിം ആണെന്ന വാദം ഉന്നയിച്ചത്. അതുകൊണ്ടാണ് മുസ്ലിം സമുദായാംഗങ്ങൾ റഹ്മാൻ, റംസാൻ, ഫർമാൻ, സീഷാൻ, ഖുർബാൻ തുടങ്ങിയ പേരുകൾ ഉപയോഗിക്കുന്നതെന്നും നവാബ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.