ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴിൽ, പാകിസ്താൻ പ്രകോപനങ്ങളോട് ഇന്ത്യ മുമ്പത്തേക്കാൾ ശക്തമായി പ്രതികരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് യുനൈറ്റഡ് സ്റ്റേറ്റ്സ് ഇന്റലിജൻസ് കമ്യൂണിറ്റി (ഐ.സി). യു.എസ് കോൺഗ്രസിനു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
യു.എസ് രഹസ്യാന്വേഷണ ഏജൻസികളുടെ കൂട്ടായ്മയാണ് ഐ.സി. ഇന്ത്യയും ചൈനയും ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചാലും ഇരുരാജ്യങ്ങളും തമ്മിൽ 2020ലെ ഗൽവാൻ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ബന്ധം സുഗമമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആണവ രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘർഷം യു.എസ് പൗരന്മാർക്കും താൽപര്യങ്ങൾക്കും ഹാനികരമാണ്. അങ്ങനെ വരുമ്പോൾ യു.എസിന് ഇടപെടേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു.
ലഡാക്കിലെ സൈനിക തർക്കത്തോടെ 2020 മേയ് മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. അതിർത്തിയിൽ സമാധാനം നിലനിൽക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കവും ആശങ്കപ്പെടുത്തുന്നതാണെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.