Posted On
date_range Updated On
date_range സി.ആർ.പി.എഫ് വാഹനത്തിന് നേരെ തീവ്രവാദികളുടെ വെടിവെപ്പ്; ഒരു ജവാന് വീരമൃത്യു, മൂന്ന് പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മുകശ്മീരിലെ ലവായ്പോരയിൽ സി.ആർ.പി.എഫ് വാഹനത്തിന് നേരെ തീവ്രവാദികളുടെ വെടിവെപ്പ്. സംഭവത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചുവെന്നും മൂന്ന് പേർക്ക് പരിക്കേറ്റവെന്നും ജമ്മുകശ്മീർ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
ലശ്കർ-ഇ-ത്വയിബയാണ് ആക്രമണത്തിന് പിന്നിലെന്നും ഐ.ജി പറഞ്ഞു. സി.ആർ.പി.എഫ് കോൺവോയ് വാഹനത്തിന് നേരെ ലവായ്പോര മെയിൻ ചൗക്കിലാണ് ആക്രമണമുണ്ടായത്. നാല് സി.ആർ.പി.എഫ് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെയാണ് ഒരു ജവാൻ വീരമൃത്യു വരിച്ചത്. മൂന്ന് പേർ ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
നേരത്തെ മാർച്ച് 22ന് നാല് തീവ്രവാദികളെ ജമ്മുകശ്മീരിൽ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.