Posted On
date_range Updated On
date_range ഗുജറാത്തിൽ ഭൂചലനം: ആളപായമില്ല
അഹ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു. ഞായറാഴ്ച പുലർച്ച 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. ആളപായമില്ലെന്നും മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഉയർന്ന ഭൂചലന സാധ്യതയുള്ള മേഖലയിലാണ് കച്ച് സ്ഥിതി ചെയ്യുന്നത്. 2001ൽ ജില്ലയിലുണ്ടായ ഭൂകമ്പത്തിൽ 13,800 പേർക്കാണ് ജീവൻ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.