Posted On
date_range Updated On
date_range മിഗ്-29കെ പരിശീലനം വിമാനം തകർന്നു വീണു; ഒരാളെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: പരിശീലനത്തിന് ഉപയോഗിക്കുന്ന മിഗ്-29 കെ വിമാനം അറബികടലിൽ തകർന്നു വീണു. വിമാനത്തിൽ നിന്ന് ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി. ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്ന് വീണത്. കഴിഞ്ഞ 12 മാസത്തിനിടെ മിഗ് വിമാനത്തിൻെറ മൂന്നാമത്തെ അപകടമാണ് നടക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.